ആദ്യ ഘട്ടം വോട്ടെണ്ണലില്‍ 53 ശതമാനം വോട്ട് നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. അഭിപ്രായ സര്‍വേകളില്‍ 36 ശതമാനം മാത്രമാണ് പ്രവചിക്കപ്പെട്ടിരുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ഇപ്പോള്‍ രണ്ടാം സ്ഥാനാത്തും നിലവിലുള്ള പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് മൂന്നാമതുമാണ്.
നാഷണല്‍ പീപ്പിള്‍ പവര്‍ സഖ്യത്തിന്റെ ഭാഗമായാണ് ദിസനായകെ മത്സരിച്ചത്. നേരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വഹിച്ച നേതൃപരമായ പങ്കിലൂടെ അദ്ദേഹം രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ തോതില്‍ ജനപ്രീതി ആര്‍ജിച്ചിരുന്നു. ദിസനായകെയുടെ പാര്‍ട്ടിയായ ജനത വിമുക്തി മോര്‍ച്ച മാര്‍ക്സിസ്ററ് ആശയങ്ങളോട് പ്രതിപത്തിയുള്ളയാളാണ്. അടഞ്ഞ സമ്പദ്വ്യവസ്ഥ, ഭരണകൂടത്തിന്റെ ഇടപെടല്‍, കുറഞ്ഞ നികുതി തുടങ്ങിയ ആശയങ്ങളാണ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നത്.
മാറ്റം കൊണ്ടു വരുമെന്ന് അറിയിച്ചാണ് ദിസനായക ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. അതേസമയം, മൂന്ന് സീറ്റ് മാത്രമാണ് ദിസനായകയുടെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഉള്ളത്. 2022ലെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സ നാടുവിട്ടതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

Comments: